അച്ചായന്റെ കസറത്തുകള്‍

വീണ്ടും ചില അച്ചായന്‍ വിശേഷങ്ങള്‍‍

ഫാരിസ് ISI ഏജന്റ് ആണോ?

Posted by mouly on സെപ്റ്റംബര്‍ 22, 2007

ഫാരിസ് ISI ഏജന്റ് ആണോ?
അതേ ചോദ്യം ദീപിക M.D. ഫാരിസ് മാപ്ലയെ കുറിച്ചു തന്നേ
അല്ല ISI എതിര്‍പ്പുള്ള രണ്ടു പക്ഷികളെ ആണല്ലൊ മാപ്ല ഒറ്റ വെടിക്കു വെടുപ്പാക്കന്‍ നോക്കണെ. വേറെ പക്ഷികള്‍ ഒന്നും അല്ല കൂട്ടരെ നമ്മുടെ ‘പള്ളീം പാര്‍ട്ടീം’ തന്നെ. ഒരെ തൂവ്വല്‍ പക്ഷികള്‍.

Congress കാരെ വിശ്വസിക്കാന്‍ കൊള്ളൂല്ലന്നു അച്ചന്മാരും, അച്ചന്മരെ വിശ്വസിച്ചാല്‍ നല്ലൊരു വോട്ട് ബാങ്കും ആണെന്നു പാര്‍ട്ടിയും മനസ്സിലാക്കി കഴിഞ്ഞു.
ലോകത്തെ ആരെല്ലാം പറഞ്ഞാലും കേരളത്തില്‍ നല്ല നിലയ്യില്‍ ബിസിനസ്സ് നടത്താന്‍ ‘പള്ളീം പാര്‍ട്ടീം’ തന്നെ മിടുക്കര്‍.
‘പള്ളീം പാര്‍ട്ടീം’ നടത്തുന്ന വിദ്യഭ്യാസ, സഹകരണ, ആശുപത്രി മേഘലകളുടെ അത്ര ലാഭം കൊയ്യുന്ന ബിസിനസ്സകള്‍ ഈ കേരളത്തില്‍ എത്ര ഉണ്ട്.
ഈ പറഞ്ഞതു ഒരു കളിയ്യാക്കല്‍ അല്ല. ഞാന്‍ പൂര്‍ണ്ണം ആയ്യും അതില്‍ അഭിമാനിക്കുന്നു, കുറച്ചു അഹങ്കരിക്കുന്നു. എന്തെന്നാല്‍ ഞാന്‍ ഇതില്‍ രണ്ടിലും വിശ്വസിക്കിന്നു.
‘പള്ളീം പാര്‍ട്ടീം’ കേരളത്തിന്റെ ഭാവിയ്യെ കുറിച്ചു നല്ല പോലെ പഠിച്ചിട്ടു തന്നേ ആണു മുന്നോട്ടു പോകുന്നേ.
ഈ കൊച്ചു കേരളത്തില്‍ മീത്തല്‍ സ്റ്റീല്‍ കബനി തുടങ്ങും, BMW കാര്‍ കബനി തുടങ്ങും അങ്ങനെ അങ്ങനെ ഒരോ നടക്കാത്ത സ്വപ്നങ്ങള്‍. എന്നിട്ടു അതിനു പാര്‍ട്ടിയ്യെ കുറ്റം പറയും. ലോകത്തില്‍ തന്നേ ഏറ്റവും ജനസാന്ദ്രത കൂടിയ്യ ഇടം ആയ്യ കേരളത്തില്‍ ഇത്തരം വളരെ ഇടം ആവശ്യമായ്യ കബനികള്‍ നടത്തുക എളുപ്പം അല്ല. പോരാത്തതിനു ഉണ്ടാകുന്ന മലിനീകരണം വേറെയ്യും. നമ്മുടെ നാട്ടില്‍ എറ്റവ്വും നല്ല സംരംഭങ്ങള്‍ വിദ്യഭ്യാസം, സഹകരണ,, ആശുപത്രി, I.T. മുതലയവ ആണ്.

ഈ വിദ്യഭ്യാസം, സഹകരണ,, ആശുപത്രി, I.T. മുതലായ്യ രംഗങ്ങളില്‍ കേരളം ഒരു കുതിച്ചുചാട്ടത്തിനു തന്നെ ഒരുങ്ങുന്നു. അതിനു നേത്രത്വം കൊടുക്കുന്നതില്‍ ‘പള്ളീം പാര്‍ട്ടീം’ നല്ല പങ്കും വഹിക്കുന്നിണ്ട്.

ഈ രണ്ടിനേയും തകര്‍ക്കനുള്ള ഗൂഡാലോചനയ്യുടെ നടത്തിപ്പികാരനല്ലേ ഫാരിസ്സ് ഏന്നു ഞാന്‍ സംശയിക്കിന്നു.

അച്ചുമാമ്മക്കു ഫാരിസ്സിനെ ‘വെറുക്കപ്പെട്ടവന്‍’ ആക്കാം എങ്കില്‍ എനിക്കു ‘Agent’ ആക്കാം.

യത രാജാ തത പ്രജ (ഇങ്ങനെ തന്നേ ആണോ? ആ)

Advertisements

Posted in ആമുഖം, കളിക്കളം, പടക്കളം, വിചാരങ്ങള്‍, സഹായം | Leave a Comment »

ഇന്ത്യന്‍ ക്രിക്കറ്റ്‌ താരങ്ങളുടെ മെയില്‍ ഐഡി

Posted by mouly on സെപ്റ്റംബര്‍ 19, 2007

ഇന്ത്യന്‍ ക്രിക്കറ്റ്‌ താരങ്ങളുടെ മെയില്‍ ഐഡി
ലക്ഷ്‌മണ്‍: available@home only.com
സൗരവ്‌ ഗാംഗുലി: nowdays@no use.com
അനില്‍ കുംബ്ലെ: only@test_match.com
സച്ചിന്‍ ടെണ്ടുല്‍ക്കര്‍: admitted@hospital.com
മുഹമ്മദ്‌ കൈഫ്‌: good@for_nothing.com
വീരേന്ദ്ര സേവാഗ്‌: consistently@out_of_form.com
രാഹുല്‍ ദ്രാവിഡ്‌: stick@crease_like_fevicol.com
ഇര്‍ഫാന്‍ പത്താന്‍: takewickets@only_with_ kenya.com
ഗ്രെഗ്‌ ചാപ്പല്‍: only_experiment@no result.com
മുനാഫ്‌ പട്ടേല്‍: only_line&length@no speed.com
ഹര്‍ഭജന്‍ സിങ്‌: no_spinpitch@no wicket.com
സുരേഷ്‌ റെയ്‌ന: why_am_i_here@god_knows.com

Courtesy:Kuttappan Kuttanadu@that’s malayalam.com

Posted in ആമുഖം, പടക്കളം, വിചാരങ്ങള്‍ | 4 Comments »

ശലഭം

Posted by mouly on സെപ്റ്റംബര്‍ 18, 2007

ഇനിയും തരുമോ ഒരു ജന്മം
ഈ ഭൂമിയ്യില്‍ വിടരാനായീ
ഒരു ശലഭമായീ വിടരാനായീ
തരുമോ ഒരു ജന്മം ഇനിയും

വിടര്‍ന്ന പനിനീര്‍ പൂവ്വിതളില്‍
തേന്‍ നുകരാന്‍, പാറിപറക്കാന്‍
ഒരു ശലഭമായീ വിടരാനായീ
തരുമോ ഒരു ജന്മം ഭൂമിയ്യില്‍

Posted in ആമുഖം, പടക്കളം, വിചാരങ്ങള്‍ | 2 Comments »

ഹരിശ്രീ ബ്ലോഗായ നമ:

Posted by mouly on സെപ്റ്റംബര്‍ 15, 2007

ഇത് എന്റെ കന്നീ ബ്ലോഗ്.
വികാര‍ങ്ങള്‍ അനര്‍ഗനിര്‍ഗളം മനസ്സിന്റെ ഇരുട്ടടഞ്ഞ ഇടനാഴികളില്‍ നിന്നും വിവര സങ്കേതിക വിദ്യയുടെ സൂര്യ രശ്മികളിലേക്കുള്ള പ്രയാണം ഇവീടെ ഇതള്‍ വിരിയിന്നു.
വിടരാനുള്ള ഉല്‍ക്കടമായ്യ ദാഹത്താല്‍ ദിനരാത്രങ്ങള്‍ യുഗങ്ങളാക്കി തപസ്സിരുന്ന ചെബക മലരുകള്‍ മലയാളത്തില്‍ തന്നെ ഇതള്‍ വിരിയട്ടെ.
എന്റെ വികാരങ്ങളുടെയും, അതിയായ്യ ആന്തരീക പ്രക്ഷാളനത്തിന്റെയും ബഹിര്‍ സ്ഫുരണങ്ങള്‍ മാറ്റൊലി കൊള്ളട്ടെ.


സ്വപ്നങ്ങള്‍‍ അനശ്വരം,
വികാരങ്ങള്‍ ‍നശ്വരം,
തുടരാം സ്വപ്നങ്ങള്‍‍,
മറക്കാം വികാരങ്ങള്‍,

മറക്കുകില്‍ ‍വികാരങ്ങള്‍,
അമര്‍ത്യനായിടും നീ.
മര്‍ത്യ മനസ്സില്‍ മായാതെ
വാഴും നീ യുഗങ്ങളില്‍ അമര്‍ത്യനായി.

അച്ചായന്റെ ചപലതകള്‍‍
‍‍

Posted in ആമുഖം | അഭിപ്രായങ്ങൾ ഓഫ് ചെയ്തിരിക്കുന്നു on ഹരിശ്രീ ബ്ലോഗായ നമ: